Asianet News MalayalamAsianet News Malayalam

ബിജെപിക്ക് പിന്തുണയുമായി മുകേഷ് അംബാനിയുടെ മകന്‍

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മി​ലി​ന്ദ് ദേ​വ്റ​യെ പി​ന്തു​ണ​ച്ച് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി രം​ഗ​ത്തെ​ത്തി​യി​രു​ന്നു

Mukesh Ambani backs Congress Milind Deora son Anant attends Narendra Modi rally
Author
India, First Published Apr 27, 2019, 8:39 AM IST

മും​ബൈ: മുകേഷ് അംബാനിയുടെ മ​ക​ൻ ആനന്ദ് അം​ബാ​നി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പങ്കെടുത്തു. സ​ദ​സി​ലെ ആ​ദ്യ​ത്തെ നി​ര​യി​ൽ ത​ന്നെ​യാ​യി​രു​ന്നു അ​ന​ന്ദ്അം​ബാ​നി സ്ഥാ​നം പി​ടി​ച്ച​ത്. മോ​ദി​യെ കേ​ൾ​ക്കാ​നും രാ​ജ്യ​ത്തെ പി​ന്തു​ണ​യ്ക്കാ​നു​മാ​ണ് താ​നി​വി​ടെ എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു അ​ന​ന്ദ് അം​ബാ​നി​യു​ടെ പ്ര​തി​ക​ര​ണം. പ്രാ​ദേ​ശി​ക മ​റാ​ത്തി ചാ​ന​ലി​നോ​ടാ​ണ് അ​ന​ന്ദ് ത​ന്‍റെ പി​ന്തു​ണ മോ​ദി​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മി​ലി​ന്ദ് ദേ​വ്റ​യെ പി​ന്തു​ണ​ച്ച് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി പു​റ​ത്ത് വി​ട്ട വീ​ഡി​യോ​യി​ലാ​ണ് മു​കേ​ഷ് പി​ന്തു​ണ അ​റി​യി​ക്കു​ന്ന​ത്. സൗ​ത്ത് മും​ബൈ മ​ണ്ഡ​ല​ത്തി​ലെ സാ​മൂ​ഹി​ക,സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ച് മി​ലി​ന്ദി​ന് ന​ല്ല അ​റി​വു​ണ്ടെ​ന്ന് അം​ബാ​നി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

മി​ലി​ന്ദ് ത​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്ത് വി​ട്ട​ത്. സൗ​ത്ത് മും​ബൈ മ​ണ്ഡ​ല​ത്തി​ലെ വ്യാ​പാ​ര​ത്തി​ലെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​മെ​ന്നും തൊ​ഴി​ലു​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും മി​ലി​ന്ദ് വീ​ഡി​യോ​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് മു​കേ​ഷ് അം​ബാ​നി പ​ര​സ്യ​മാ​യി ഒ​രു സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

Follow Us:
Download App:
  • android
  • ios