ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, കെ പി എ മജീദ് തുടങ്ങിയ നേതാക്കളോട് ലീഗിലെ യുവ നേതൃത്വമാണ് കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്

പാണക്കാട്: മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിൽ കോൺഗ്രസിന് വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കത്തിൽ കോൺഗ്രസ് പിന്നിലായെന്നും പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ വടകരയിലും കോഴിക്കോടുമടക്കമുള്ള മണ്ഡലങ്ങളിലും മുസ്ലീം ലീഗിന് സ്വന്തം നിലയിൽ പ്രചാരണം നടത്തേണ്ടി വന്നെന്നും യോഗത്തിൽ വിമർശനമുണ്ടായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നു. എന്നാൽ ഇത് മുതലാക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കോൺഗ്രസ് തുടക്കത്തിൽ പരാജയപ്പെട്ടുവെന്നും യോഗത്തിൽ വിമർശനമുയർന്നു.

ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, കെ പി എ മജീദ് തുടങ്ങിയ നേതാക്കളോട് ലീഗിലെ യുവ നേതൃത്വമാണ് കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്.