Asianet News MalayalamAsianet News Malayalam

മുസ്ലീം ലീ​ഗ് മതേതര പാര്‍ട്ടിയോ വർ​ഗീയ പാർട്ടിയോ അല്ലെന്ന് സിപിഐ

മുസ്ലീം ലീ​ഗ് ഒരു മതവിഭാ​ഗത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നതിനാൽ അവരെ വർ​ഗീയ പാർട്ടിയായി കണക്കാക്കാനാവില്ല

Muslim league is not a communal party neither a secular party says cpi
Author
Thiruvananthapuram, First Published Apr 11, 2019, 12:19 PM IST
തിരുവനന്തപുരം: മുസ്ലീം ലീ​​ഗിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പരാമർശങ്ങൾ തള്ളി സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. മുസ്ലീംലീ​ഗ് ഒരു വർ​ഗീയ പാർട്ടിയല്ലെന്ന് സുധാകർ റെഡ്ഡി പറഞ്ഞു.മുസ്ലീം ലീ​ഗ് ഒരു മതവിഭാ​ഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ അവരെ വർ​ഗീയ പാർട്ടിയായി കണക്കാക്കാനാവില്ല എന്നാൽ ഒരു മതേതരപാർട്ടി എന്ന് അവരെ വിശേഷിപ്പിക്കാനും സാധിക്കില്ലെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
 
വയനാടിനെതിരെ അമിത് ഷാ നടത്തിയ പാകിസ്ഥാൻ പരാമർശം അർത്ഥശൂന്യമാണെന്ന് പറഞ്ഞ സുധാകർ റെഡ്ഡി. ഇടതുപക്ഷത്തിന് തിരിച്ചടി പ്രഖ്യാപിച്ചു കൊണ്ടു പുറത്തു വന്ന അഭിപ്രായ സർവേളേയും സുധാകർ റെഡ്ഡി തള്ളി പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ ചായ്വുള്ളതും ദുരുദ്ദേശപരവുമാണ് ഇപ്പോൾ പുറത്തു വരുന്ന അഭിപ്രായ സർവേകളിലെ വിവരമെന്നും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകൾ വരെ സിപിഐക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Follow Us:
Download App:
  • android
  • ios