നേരത്തെ രാവിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എതിരാണ് എന്ന് അറിഞ്ഞിട്ടും ഒരു കൂട്ടം പ്രവര്‍ത്തകര്‍ പാട്ടും മേളവുമായി എഐസിസി അസ്ഥാനത്തിന് വെളിയില്‍ ഉണ്ടായിരുന്നു. 

ദില്ലി: ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ മൂകമായി ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനം. എക്‌സിറ്റ് പോളുകളും പരാജയം പ്രവചിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അത് തള്ളിയിരുന്നു. 2014ലേതിന് സമാനമായ പരാജയമാണ് കോണ്‍ഗ്രസിന് ഇത്തവണയും സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു ആരവവും ആളും ഇല്ലാതെയാണ് എഐസിസി ഫലത്തിന് ശേഷം കാണപ്പെട്ടത്.

നേരത്തെ രാവിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എതിരാണ് എന്ന് അറിഞ്ഞിട്ടും ഒരു കൂട്ടം പ്രവര്‍ത്തകര്‍ പാട്ടും മേളവുമായി എഐസിസി അസ്ഥാനത്തിന് വെളിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫല വിവരങ്ങള്‍ അറിഞ്ഞ് തുടങ്ങിയതോടെ ഇവര്‍ ഒഴിഞ്ഞു. ചുരുക്കം ചില ജൂനിയര്‍ നേതാക്കള്‍ മാത്രമാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഉണ്ടായത്. 423 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 2014 ലെ സീറ്റുകളില്‍ നിന്നും ചെറിയ മെച്ചം മാത്രമാണ് ഉണ്ടാക്കിയത്. 

"