Asianet News MalayalamAsianet News Malayalam

പ്രതിപക്ഷ സഖ്യനീക്കവുമായി ചന്ദ്രബാബു നായിഡു; ശരത് പവാറുമായി ചര്‍ച്ച നടത്തി

ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണമെന്ന ലക്ഷ്യവുമായി നായിഡു, നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

n chandrababunaidu meets ncp leader sharath pawar
Author
Delhi, First Published May 19, 2019, 5:07 PM IST

ദില്ലി:ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിപക്ഷ സഖ്യനീക്കവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു എന്‍സിപി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇത് രണ്ടാം തവണയാണ് ശരത് പവാറുമായി നായിഡു ചര്‍ച്ച നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പും ഭാവി കാര്യങ്ങളും ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ശരത്പവാര്‍ വ്യക്തമാക്കി,.

പ്രതിപക്ഷസഖ്യ നീക്കവുമായി ഇന്നലെ ബിഎസ്പി നേതാവ് മായാവതിയുമായും എസ്പി നേതാവ് അഖിലേഷ് യാദവുമായും നായിഡു ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായും അദ്ദേഹം ചര്‍ച്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. 

ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണമെന്ന ലക്ഷ്യവുമായി നായിഡു, നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്ന ടിഡിപി പിന്നീട് മുന്നണി വിടുകയായിരുന്നു. പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് ചേര്‍ത്ത് ബിജെപി ഇതര സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്തിലാണ്. 

മേയ് 23 ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പ്രതിപക്ഷ കക്ഷികളുടെ ഒരു സംയുക്തയോഗം സോണിയ ഗാന്ധിയും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ഐക്യവും ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണവുമായിരിക്കും സോണിയ ഗാന്ധിയുടെ യോഗത്തിലെ പ്രധാന അജണ്ടയെന്നത് വ്യക്തമാണ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

Follow Us:
Download App:
  • android
  • ios