ഒരു വലിയ വിഭാഗം ആളുകളെ കൂടെ നിര്‍ത്തുന്നതില്‍ വിജയിക്കാന്‍ യുഡിഎഫിനായെന്നും ചെക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തില്‍ നടത്തിയ രാഹുല്‍ ഗാന്ധിയുടെയും മോദിയുടെയും പ്രസംഗങ്ങളില്‍ മികച്ചു നിന്നത് രാഹുലിന്‍റെ പ്രസംഗമായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി. രാഹുല്‍ ഗാന്ധിയുടെ വരവോടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഏകീകരണം നടന്നിട്ടുണ്ട്. ഒരു വലിയ വിഭാഗം ആളുകളെ കൂടെ നിര്‍ത്തുന്നതില്‍ വിജയിക്കാന്‍ യുഡിഎഫിനായെന്നും ചെക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

യുഡിഎഫിന്‍റെ പ്രചാരണം വളരെ ആശ്വാസമായിരുന്നു, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ ഒരു പരിധി വരെ വൈകാരികമായിരുന്നു. മോദി രണ്ട് തവണയാണ് പ്രചാരണത്തിനായി കേരളത്തിലെത്തിയത്. രണ്ട് പ്രസംഗങ്ങളും താരതമ്യം ചെയ്താല്‍ രാഹുലിന്‍റേതായിരുന്നു മികച്ച പ്രസംഗമെന്നും ചെക്കുട്ടി പറഞ്ഞു. 

"