സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചയാളെന്നാണ് രാഹുലിനെ മോദി വിശേഷിപ്പിച്ചത്.  

ദിസ്പൂര്‍: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എതിര്‍പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. ഇപ്പോളിതാ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് റാലിക്കിടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചയാളെന്നാണ് രാഹുലിനെ മോദി വിശേഷിപ്പിച്ചത്. 

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയുകയുള്ളു എന്നും അവര്‍ക്കൊരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമാണ് അറിയുന്നത്. എന്നാല്‍ നല്ല ചായയ്ക്കായി തേയില പെറുക്കുമ്പോള്‍ കൈകള്‍ മുറിയുമെന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയുക പോലുമില്ല. അവര്‍ക്കൊരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലെന്നായിരുന്നു മോദിയുടെ പ്രസ്താവന.