Asianet News MalayalamAsianet News Malayalam

'മോദി ഭരണം തുടരും'; എന്‍ഡിഎയ്ക്ക് ഭൂരിപക്ഷംപ്രവചിച്ച് ടൈംസ് നൗ സര്‍വ്വേഫലം

എന്‍ഡിഎ 279 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 149 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേഫലം പ്രവചിക്കുന്നത്. 

NDA likely to get 279 seats, UPA 149 Times Now survey
Author
Delhi, First Published Apr 8, 2019, 10:45 PM IST

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ, ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേഫലം. എന്‍ഡിഎയ്ക്ക് 279 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

മാര്‍ച്ച് 22നും ഏപ്രില്‍ നാലിനുമിടയില്‍ 960 ഇടങ്ങളിലെ 14,301 വോട്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയുടെ ഫലമാണ് ടൈംസ് നൗ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്‍ഡിഎ 279 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 149 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേഫലം പ്രവചിക്കുന്നത്. മറ്റു രാഷ്ട്രീയകക്ഷികളെല്ലാം കൂടി 115 സീറ്റുകള്‍ സ്വന്തമാക്കുമെന്നും സര്‍വ്വേഫലം പറയുന്നു.

തമിഴ്‌നാട്, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സഖ്യത്തിനും കര്‍ണാടക, മഹാരാഷ്ട്ര,ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപിക്കും മേല്‍ക്കൈ ഉണ്ടാവുമെന്നാണ് സര്‍വ്വേഫലം.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും,യുഡിഎഫിന് വന്‍ മുന്നേറ്റം; ടൈംസ് നൗ സര്‍വ്വേഫലം

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 20 സീറ്റിലും ടിഡിപി അഞ്ച് സീറ്റിലും വിജയിക്കും. തെലങ്കാനയില്‍ ടിആര്‍എസ് 14 സീറ്റില്‍ വിജയം നേടുമ്പോള്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കുകയെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.


 

Follow Us:
Download App:
  • android
  • ios