കള്ളവോട്ട് വിഷയത്തിൽ സിപിഎമ്മിനെ പോലെ ന്യായീകരണങ്ങൾ നിരത്താൻ മുസ്ലീം ലീഗ് മുതിരില്ലെന്നും കെ പി എ മജീദ്
മലപ്പുറം: കല്യാശേരിയിൽ മുസ്ലീ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന സിപിഎം ആരോപണത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്. കല്യാശേരിയിൽ നടന്നത് കള്ളവോട്ടാണെങ്കിൽ നിയമപരമായ നടപടി വേണം. ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മുസ്ലീം ലീഗിന്‍റെ കണ്ണൂർ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ പി എ മജീദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
വോട്ട് ചെയ്ത വ്യക്തി ലീഗുകാരനാണോയെന്ന് വ്യക്തമല്ല. വീഡിയോയിൽ കാണുന്ന ആൾ മുസ്ലീം ലീഗുകാരനാണെങ്കിൽ പാർട്ടി നടപടി എടുക്കും. കള്ളവോട്ട് വിഷയത്തിൽ സിപിഎമ്മിനെ പോലെ ന്യായീകരണങ്ങൾ നിരത്താൻ മുസ്ലീം ലീഗ് മുതിരില്ലെന്നും കെ പി എ മജീദ്
