ഇന്ന് വൈകിട്ട് 5.15 ന് ആറ്റിങ്ങൽ മണ്ഡലത്തിലാണ് നിർമ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയിൽ റോഡ് ഷോ നടത്തും. നാളെ കണ്ണൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും

തിരുവനന്തപുരം. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തിയ്യതികളിലായി രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കൾ കേരളത്തിലെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് വൈകിട്ട് 5.15 ന് ആറ്റിങ്ങൽ മണ്ഡലത്തിലാണ് നിർമ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയിൽ റോഡ് ഷോ നടത്തും. നാളെ കണ്ണൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും. അമിത് ഷാ നാളെ വൈകീട്ട് നാലരയ്ക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും.