ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നാഗ്‌പൂര്‍: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അന്തിമവിധിയല്ലെന്നും ഫലസൂചനകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"എക്‌സിറ്റ്‌പോള്‍ ഒരിക്കലും അന്തിമവിധിയല്ല, അത്‌ ചില സൂചനകളാണ്‌. അതേസമയം തന്നെ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ പൊതുവായ ഒരു ചിത്രം അവ പ്രതിഫലിപ്പിക്കുന്നുമുണ്ട്‌." നിതിന്‍ ഗഡ്‌കരി പറഞ്ഞു.

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വീണ്ടും പിന്തുണയ്‌ക്കുകയാണ്‌. അതിന്റെ സൂചനകളാണ്‌ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്നതെന്നും നിതിന്‍ ഗഡ്‌കരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുെട ജീവിതകഥ പ്രമേയമായ പിഎംനരേന്ദ്രമോദി ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്‌കരി.