Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസുമായി ദില്ലിയിൽ സഖ്യത്തിനില്ല: ആം ആദ്മി പാർട്ടി

അതുപോലെ ഹരിയാനയിൽ സഖ്യം രൂപീകരിക്കണമെന്ന ഉദ്ദേശ്യം കോൺ​ഗ്രസിനുണ്ടായിരുന്നില്ലെന്നും ആംആദ്മി പാർട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ വ്യക്തമാക്കി. 

no alliance with congress at delhi am admi paty
Author
New Delhi, First Published Apr 20, 2019, 3:56 PM IST

ദില്ലി: സഖ്യം സംബന്ധിച്ച് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്നും കോൺ​ഗ്രസുമായി ഒരു കാരണവശാലും സഖ്യത്തിനില്ലെന്നും ദില്ലിയിൽ ആം ആദ്മി പാർട്ടി. കോൺ​ഗ്രസാണ് സഖ്യസാധ്യത ഇല്ലാതാക്കിയതെന്നും പാർട്ടി വിമർശനമുന്നയിച്ചു. ദില്ലിയിൽ കൂടുതൽ സീറ്റുകൾ കോൺ​ഗ്രസ് ചോദിച്ചുവെന്നും പഞ്ചാബിൽ ഒരു സീറ്റ് പോലും നൽകാൻ കോൺ​ഗ്രസ് തയ്യാറായില്ലെന്നും ആം ആദ്മി കുറ്റപ്പെടുത്തി. അതുപോലെ ഹരിയാനയിൽ സഖ്യം രൂപീകരിക്കണമെന്ന ഉദ്ദേശ്യം കോൺ​ഗ്രസിനുണ്ടായിരുന്നില്ലെന്നും ആംആദ്മി പാർട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ വ്യക്തമാക്കി. 

മോദി-അമിത്ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു കോൺ​ഗ്രസുമായി സഖ്യം ചേരാ‍ൻ തീരുമാനിച്ചതിന്റെ ലക്ഷ്യമെന്നും സിസോദിയ പറഞ്ഞു. കോൺ​ഗ്രസിന് ഏഴ് സീറ്റും ആംആദ്മിക്ക് ഒരു സീറ്റും എന്നതായിരുന്നു ഹരിയാനയിൽ കോൺ​ഗ്രസ് മുന്നോട്ട് വച്ച ധാരണ. കോൺ​ഗ്രസിന് സീറ്റില്ലാത്ത ദില്ലിയിൽ മൂന്ന് സീറ്റുകളാണ് ചോദിച്ചത്. എന്നാൽ ആം ആദ്മിക്ക് 4 എംപിമാരും 20 എംഎൽഎമാരും ഉള്ള പഞ്ചാബിൽ തങ്ങൾക്ക് ഒരു സീറ്റു പോലും നൽകാൻ തയ്യാറായില്ലെന്നും ആം ആദ്മി കുറ്റപ്പെടുത്തി. മെയ് 12 നാണ് ദില്ലിയിൽ വോട്ടെടുപ്പ് നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios