മത്സരം നടക്കുന്നത് രാജ്യത്തെ ഭരണ മാറ്റത്തിനാണ്, അല്ലാതെ സംസ്ഥാന ഭരണ മാറ്റത്തിനല്ലെന്ന് എ കെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: രാഹുലിന്‍റെ ഇടത് പ്രശംസയില്‍ ആശയകുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. മത്സരം നടക്കുന്നത് രാജ്യത്തെ ഭരണ മാറ്റത്തിനാണ്, അല്ലാതെ സംസ്ഥാന ഭരണ മാറ്റത്തിനല്ലെന്നും എ കെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദേശീയ തലത്തിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെ വിമർശിക്കും. സംസ്ഥാനത്താകെ രാഹുൽ തരംഗമാണ്. 1977ന് സമാന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ശബരിമല ഗുണം ചെയ്യുക കോൺഗ്രസിനാണെന്നും എ കെ ആന്‍റണി വ്യക്തമാക്കി.