സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ദേശീയ കമ്മിറ്റിയാണ്. ഏക സ്വരത്തിൽ സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള 

തിരുവനന്തപുരം: ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ചൊല്ലി ബിജെപി കോര്‍കമ്മിറ്റിയിലെ തര്‍ക്കം തള്ളി പിഎസ് ശ്രീധരൻ പിള്ള. ഒരു സീറ്റിലും സ്ഥാനാര്‍ത്ഥികളെ ചൊല്ലി തര്‍ക്കമില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ദേശീയ കമ്മിറ്റിയാണ്. ഏക സ്വരത്തിൽ സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് പറ‍ഞ്ഞു. 

പത്തനംതിട്ടയിൽ താൻ മത്സരിക്കാൻ നിര്‍ബന്ധം പിടിച്ചെന്ന വാര്‍ത്തകൾ തെറ്റാണെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചു. സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തിൽ തീരുമാനം ദേശീയ നേതൃത്വത്തിൽ നിന്ന് വരണമെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്.