Asianet News MalayalamAsianet News Malayalam

ആദ്യ മണിക്കൂറിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിയും യുഡിഎഫും ഇഞ്ചോടിഞ്ച്

പത്തനംതിട്ടയിലും തിരുവനന്തപുരത്തും യുഡിഎഫിനൊപ്പത്തിനൊപ്പം ബിജെപി.

no show of strength bjp during first hours in kerala
Author
Thiruvananthapuram, First Published May 23, 2019, 9:26 AM IST

തിരുവനന്തപുരം: ശബരിമലയിലടക്കം വിവാദങ്ങളിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്ന ബിജപിക്ക് വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകളിൽ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മുന്നിലായിരുന്നു. പിന്നീട് ശശി തരൂര്‍ ലീഡ് തിരിച്ച് പിടിച്ചു. ആദ്യം യുഡിഎഫ് ലീഡ് ചെയ്തിരുന്ന പത്തനംതിട്ടയിൽ പിന്നീട് ആന്‍റോ ആന്‍റണിയിൽ നിന്ന് കെ സുരേന്ദ്രൻ പിടിച്ചെടുത്തെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് യുഡിഎഫും ബിജെപിയും തമ്മിലുള്ളത്. തിരുവനന്തപുരത്തും ഒരിടയ്കക്ക് ഒന്നാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് പോയ കുമ്മനം രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ബിജെപി ശക്തി കേന്ദ്രങ്ങളിലെ വോട്ടെണ്ണിത്തുടങ്ങുന്നതോടെ കുമ്മനം വീണ്ടും മുന്നിലെത്തുമെന്നാണ് ബിജപി കേന്ദ്രങ്ങളുടെ പ്രതീക്ഷ. 

പത്തനംതിട്ടയിലും തിരുവനന്തപുരത്തും യുഡിഎഫും ബിജെപിയും തമ്മിലുണ്ടായി എന്നതിന്‍റെ സൂചനയാണ് ആദ്യഘട്ടത്തിൽ പുറത്ത് വരുന്നത്. 

Follow Us:
Download App:
  • android
  • ios