ഞാന്‍ ഇന്ദിരഗാന്ധിയല്ല; തുറന്ന് പറ‍ഞ്ഞ് പ്രിയങ്ക ഗാന്ധി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 20, Apr 2019, 8:23 AM IST
Not Indira Gandhi But Will Work Like Her Priyanka Gandhi In Kanpur
Highlights

സ​ർ​ക്കാ​ർ ര​ണ്ട് ത​ര​ത്തി​ലു​ണ്ട്. ഒ​ന്ന് ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ. മ​റ്റൊ​ന്ന് സ്വ​ന്തം പു​രോ​ഗ​തി​ക്കുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ. ബി​ജെ​പി​ക്ക് അ​വ​രു​ടെ സ്വ​ന്തം പു​രോ​ഗ​തി​യി​ല്‍ മാ​ത്ര​മേ താ​ല്‍​പ​ര്യ​മു​ള്ളൂ. 
 
കാണ്‍പൂര്‍:  താ​ൻ ഇ​ന്ദി​ര ഗാ​ന്ധി​യ​ല്ലെ​ന്നും എ​ന്നാ​ൽ അ​വ​രെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ത​ന്നെ മു​ത്ത​ശി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഇ​ന്ദി​രാ​ജി​യു​ടെ മു​ന്നി​ല്‍ താ​ന്‍ ഒ​ന്നു​മ​ല്ലെ​ന്നും പ്രി​യ​ങ്ക കാ​ൺ​പു​രി​ൽ പ​റ​ഞ്ഞു. കണ്‍പൂരിലെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നു​ള്ള ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ താ​ല്‍​പ​ര്യം ത​ന്‍റെ​യും ത​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും ഹൃ​ദ​യ​ത്തി​ലു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ര​ണ്ട് ത​ര​ത്തി​ലു​ണ്ട്. ഒ​ന്ന് ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ. മ​റ്റൊ​ന്ന് സ്വ​ന്തം പു​രോ​ഗ​തി​ക്കുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ. ബി​ജെ​പി​ക്ക് അ​വ​രു​ടെ സ്വ​ന്തം പു​രോ​ഗ​തി​യി​ല്‍ മാ​ത്ര​മേ താ​ല്‍​പ​ര്യ​മു​ള്ളൂ. 

രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ ബി​ജെ​പി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നും പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി. കാ​ണ്‍​പു​രി​ല്‍ യാ​തൊ​രു വി​ക​സ​ന​വും ബി​ജെ​പി​ക്ക് കൊ​ണ്ടു​വ​രാ​നാ​യി​ല്ല. വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

loader