ആന്ധ്രാപ്രദേശ് , അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഏപ്രിൽ പതിനൊന്നിന് നടക്കും. 

ദില്ലി 17ാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. 91 ലോക്സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനമാകും ഇന്ന് പുറപ്പെടുവിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 ലോക്സഭാ സീറ്റുകളിലാണ് അടുത്ത മാസം 11ന് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശ് , അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഏപ്രിൽ പതിനൊന്നിന് നടക്കും. ഈ മാസം 26 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മെയ് 23 നാണ് രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണൽ.