അമിത് ഷായും നരേന്ദ്രമോദിയും സംയുക്തമായി നടത്തിയ പ്രൊഫണൽ കാമ്പെയ്ൻ ആണ് ബിജെപിയെ വിജയത്തിലേയ്ക്ക് നയിച്ചതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം സ്വന്തമാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ദേശീയ അധ്യക്ഷൻ അമിത് ഷായെയും അഭിനന്ദിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഇരുവരും സംയുക്തമായി നടത്തിയ പ്രൊഫണൽ കാമ്പെയ്ൻ ആണ് ബിജെപിയെ വിജയത്തിലേയ്ക്ക് നയിച്ചതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

'ഒടുവിൽ എക്സിറ്റ് പോളുകൾ സത്യമായിരിക്കുന്നു. ബിജെപിയെയും എൻഡിഎയെയും അഭിനന്ദിക്കുകയാണ് ഇനി ചെയ്യേണ്ടത്. തെരഞ്ഞെടുപ്പിൽ ബിജെപി ഇത്രയും മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ എല്ലാ ക്രെഡിറ്റും നൽകേണ്ടത് നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും ആണ്'- ഒമർ അബ്ദുള്ള പറഞ്ഞു.

ആറാഴ്ച നീണ്ട, ആവേശം കൊടികയറിയ പോരാട്ടത്തിനൊടുവിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരത്തിലെത്തുന്നത്. 543 സീറ്റുകളിൽ 542 എണ്ണത്തിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷമുറപ്പിക്കാൻ ഒരു പാർട്ടിക്കോ മുന്നണിക്കോ ഇതിൽ 272 സീറ്റുകൾ വേണം. 2014-ൽ 282 സീറ്റുകൾ നേടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയാണ് മോദി അധികാരത്തിലേറിയത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.