സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എ വിജയരാഘവനെതിരെ ഇടത് മുന്നണി നടപടിയെടുക്കുമോ എന്ന് ഉമ്മൻ ചാണ്ടി.
കോട്ടയം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടത് മുന്നണി കൺവീനര്‍ നടത്തിയത് സ്ത്രീ വിരുദ്ധ പരാമാര്‍ശമെന്ന് ഉമ്മൻചാണ്ടി. അശ്ലീല പരാമര്‍ശം നടത്തിയ നടപടി അങ്ങേ അറ്റം വേദനാജനകമാണെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പ്രതികരിച്ചു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഎം തയ്യാറാകണം. എ വിജയരാഘവന് എതിരെ സിപിഎം നടപടി എടുക്കുമോ എന്നും ഉമ്മൻചാണ്ടി ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
രമ്യക്കെതിരായ പരമാര്‍ശത്തെ നിയമപരമായി നേരിടാനാണ് യുഡിഎഫ് തീരുമാനം. ഇതോടൊപ്പം രാഹുൽ ഗാന്ധിക്കെതിരായ ഉണ്ടായ അമുൽ ബേബി, പപ്പുമോൻ പ്രയോഗങ്ങൾ സിപിഎമ്മിന് മനോനില തെറ്റിയതിന് തെളിവാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
