എത്രയും വേഗത്തിൽ തര്‍ക്കം അവസാനിപ്പിക്കാൻ പിജെ ജോസഫും കെഎം മാണിയും തയ്യാറാകണം. പ്രശ്ന പരിഹാരം ആദ്യം ഉണ്ടാകേണ്ടത് കേരളാ കോൺഗ്രസിനകത്ത് തന്നെയാണെന്നും ഉമ്മൻ ചാണ്ടി

ദില്ലി: കേരളാ കോൺഗ്രസിലെ സീറ്റ് തര്‍ക്കം ഗൗരവമുള്ളതെന്ന് ഉമ്മൻചാണ്ടി. എത്രയും വേഗത്തിൽ തര്‍ക്കം അവസാനിപ്പിക്കാൻ പിജെ ജോസഫും കെഎം മാണിയും തയ്യാറാകണം. പ്രശ്ന പരിഹാരം ആദ്യം ഉണ്ടാകേണ്ടത് കേരളാ കോൺഗ്രസിനകത്ത് തന്നെയാണെന്നും ഉമ്മൻ ചാണ്ടി ദില്ലിയിൽ പറഞ്ഞു. 

കോൺഗ്രസ് സീറ്റ് ചര്‍ച്ചകളുടെ ഭാഗമായാണ് ദില്ലിയിൽ തുടരുന്നത്. തിരിച്ചെത്തിയാലുടൻ പ്രശ്നത്തിൽ ഇടപെടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തിൽ പഴയ നിലപാട് തന്നെയാണെന്നും ഉമ്മൻ ചാണ്ടി പറ‌ഞ്ഞു. എംഎൽഎ എന്ന നിലയിൽ ലോക്സഭയിൽ മത്സരിക്കേണ്ട കാര്യമില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു