Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം: ബംഗാളില്‍ തീപാറും പോരാട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ , ശത്രുഘ്നന്‍ സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, സണ്ണി ഡിയോള്‍, എന്നിവരാണ് അവസാന ഘട്ടത്തില്‍ വിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.

Open campaign of 2019 general election ends today
Author
Kolkata, First Published May 17, 2019, 6:38 AM IST

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 50 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നത്. പശ്ചിമ ബംഗാളിലെ ഒന്പത് മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ഇന്നലെ രാത്രി പത്തു മണിയ്ക്ക് അവസാനിച്ചു. ബിജെപി-ത്രിണമൂല്‍ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണ സമയം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 

പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ പതിമൂന്നു വീതം മണ്ഡലങ്ങളിലും ബിഹാറിലും മധ്യപ്രദേശിലും എട്ടു മണ്ഡലങ്ങളിലുമാണ് ഞായറാഴ്ച വോട്ടെടുപ്പ്. ഹിമാചല്‍ പ്രദേശിൽ നാലും ഝാര്‍ഖണ്ഡില്‍ മൂന്നും ചണ്ഡീഗഡിലെ ഒരു മണ്ഡലവും ഞായറാഴ്ച പോളിംഗ് ബൂത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ , ശത്രുഘ്നന്‍ സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, സണ്ണി ഡിയോള്‍, എന്നിവരാണ് അവസാന ഘട്ടത്തില്‍ വിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായിഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios