Asianet News MalayalamAsianet News Malayalam

'സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നത് തടയണം', രൂക്ഷവിമർശനവുമായി രാഷ്ട്രപതിക്ക് 150 സൈനികരുടെ കത്ത്

'മോദിജിയുടെ സേന' എന്ന യോഗി ആദിത്യനാഥിന്‍റെ പരാമർശത്തിനെതിരെ കത്തിൽ രൂക്ഷവിമർശനമാണുള്ളത്. സായുധസേനകളെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. 

Over 150 Veterans, Including 8 Service Chiefs Write to President Against Netas Using Military for Poll Gains
Author
New Delhi, First Published Apr 12, 2019, 12:04 PM IST

ദില്ലി: സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി 150-ലേറെ മുൻ സൈനികർ രാഷ്ട്രപതിക്ക് കത്തയച്ചു. കര, വായു, നാവിക സേനകളുടെ മുൻ മേധാവികളടക്കമുള്ളവരാണ് രാഷ്ട്രീയനേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കത്തയച്ചിരിക്കുന്നത്.

ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ഇന്ത്യൻ സൈനികരെ 'മോദിജിയുടെ സേന' എന്ന് പരാമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശം എടുത്തു പറഞ്ഞാണ് കത്തിൽ വിമർശനമുന്നയിച്ചിരിക്കുന്നത്. അടിയന്തരമായി ഇടപെടണമെന്നും സേനകളെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയക്കാർ സ്വന്തം ലാഭത്തിന് ഉപയോഗിക്കുന്നത് തടയണമെന്നുമാണ് കത്തിൽ പറയുന്നത്.

''...അത്യന്തം അപകടകരവും അസ്വസ്ഥപ്പെടുത്തുന്നതുമായ ചില കാര്യങ്ങളുടെ ഇന്ത്യൻ സേനകളുടെ പരമോന്നത അധികാരിയായ താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ കത്ത്.'' എന്ന് പറയുന്ന ഈ കത്തിൽ, ചില രാഷ്ട്രീയനേതാക്കൾ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ രാഷ്ട്രീയപ്രസംഗങ്ങളിൽ സ്വന്തം നേട്ടമായി എടുത്തു കാണിക്കുന്നു. ഇത് തീർത്തും അനുവദിക്കാനാകാത്തതാണ്. ചില നേതാക്കൾ എല്ലാ പരിധിയും വിട്ട് 'മോദിജി കി സേന' എന്ന് വരെ പരാമർശിക്കുന്നു. രാഷ്ട്രീയപ്രചാരണങ്ങളിൽ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്‍റെ പേരും പരാമർശിക്കുന്നു. വർത്തമാന്‍റെ ഫോട്ടോയും സൈനികരുടെ യൂണിഫോമും കാണിക്കുന്നു. ഇത് തടയപ്പെടേണ്ടതാണെന്ന് കത്തിൽ പറയുന്നു. 

മൂന്ന് മുൻ കരസേനാ മേധാവികളാണ് കത്തിൽ ഒപ്പു വച്ചിരിക്കുന്നത് - സുനീത് ഫ്രാൻസിസ് റോഡ്രിഗസ്, ശങ്കർ റോയ് ചൗധുരി, ദീപക് കപൂർ. നാല് മുൻ നാവിക സേനാ മേധാവികളും കത്തിൽ ഒപ്പു വച്ചിട്ടുണ്ട് - ലക്ഷ്മീനാരായൺ രാംദാസ്, വിഷ്ണു ഭാഗവത്, അരുൺ പ്രകാശ്, സുരേഷ് മെഹ്‍ത എന്നിവർ. മുൻ വ്യോമസേനാ മേധാവി എൻ സി സൂരിയും കത്തിൽ ഒപ്പുവച്ച മുൻ ഉന്നത ഉദ്യോഗസ്ഥരിൽ പെടുന്നു. 

സൈനികരെയും ബന്ധപ്പെട്ട വിഷയങ്ങളെയും രാഷ്ട്രീയപ്രസംഗങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത് സ്വാഗതം ചെയ്യുന്ന മുൻ സൈനികർ, എന്നാൽ അതു കൊണ്ട് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ''അതിനാൽ, അടിയന്തരമായി സൈന്യത്തെയും, സൈനികരെയും, സൈനികയൂണിഫോമിനെയും ബന്ധപ്പെട്ട ചിഹ്നങ്ങളെയും സൈനിക നടപടികളെയും രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് തടയാൻ നടപടി വേണം'', എന്നാണ് കത്തിൽ സൈനികർ ചൂണ്ടിക്കാട്ടുന്നത്. 

കത്തിന്‍റെ പൂർണരൂപം ചുവടെ:

Following is the full text of the veterans' letter to the President:

Honourable Shri Ram Nath Kovind
President of India and Supreme Commander of the Indian Armed Forces
Rashtrapati Bhavan,
New Delhi

Dear Shri Ram Nath Kovind Ji,

We, the signatories, are Armed Forces Veterans who have served in the defence of our nation in various appointments, in peacetime and in operational and war zones over the past several decades.

The apolitical and secular nature of India’s Armed Forces has been an article of faith for every soldier, sailor and airman. India’s Armed Forces have loyally upheld the democratic principle of civil control over the military. Their military professionalism on and off the field, combined with the devotion to duty in protecting India’s territorial sovereignty and national integrity, remains widely appreciated.

The soldiers, sailors and airmen of the Armed Forces owe allegiance to the Constitution of India, of which you, as President of the Indian Union, are the legal custodian. It is for this reason that the President is also the Supreme Commander of the Armed Forces and we serve and execute orders at the will of the President and as decided from time to time by the Executive – that is, the Government of the day.

You would be aware that those in active service (men and women of all ranks in the Army, Navy and Air Force) cannot speak out, even on matters which might affect their interests adversely, since they are subject to military law and are governed by the parliamentary Acts of their respective Service.

However, we Veterans being in continuous touch with our own military fraternity, as also with serving personnel at all levels, have a ‘finger on the pulse’, so to speak. And it is for this reason that we write to bring to your attention, as the Supreme Commander of India’s Armed Forces, some concerns which have caused considerable alarm and disquiet among both the serving and the retired personnel of our Forces.

We refer, Sir, to the unusual and completely unacceptable practice of political leaders taking credit for military operations like cross-border strikes, and even going so far as to claim the Armed Forces to be “Modi ji ki Sena”. This is in addition to media pictures of election platforms and campaigns in which party workers are seen wearing military uniforms; and posters and images with pictures of soldiers and especially of Indian Air Force Wing Commander Abhinandan Varthaman, displayed.

We do appreciate that complaints by some senior retired personnel, including a written submission from a former Chief of the Naval Staff to the Chief Election Commissioner, have elicited a prompt response. Indeed a notification has been issued asking for an explanation from those responsible for these statements, including from the Chief Minister of Uttar Pradesh. However we regret to state that these do not appear to have resulted in any substantive change of behaviour and practice on the ground. 

With the General elections round the corner, and given the prevailing environment where political parties and candidates seem to be acting in total disregard of the declaration of the ‘model code of conduct’, we fear that such incidents may only increase as polling day draws near.

We believe that you will surely agree that any such misuse of the Armed Forces established under the Constitution of India and under the supreme command of the President of India, would impinge adversely on the morale and fighting efficiency of the serving man or woman in uniform. It could therefore directly affect national security and national integrity.

We therefore appeal to you to ensure that the secular and a-political character of our Armed Forces is preserved.

We hereby respectfully urge you to take all necessary steps to urgently direct all political parties that they must forthwith desist from using the military, military uniforms or symbols, and any actions by military formations or personnel, for political purposes or to further their political agendas.

This communication is copied to the Chief Election Commissioner of the Election Commission of India for information and action.

We, the undersigned, endorse the above.

Yours Faithfully,

(ഒപ്പുകൾ)

Follow Us:
Download App:
  • android
  • ios