പി ജയരാജന് വലിയ മുന്നേറ്റം കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല

വടകര: സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള തലശേരിയിലും കൂത്തുപറമ്പിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്ന് വിലയിരുത്തൽ. 20 ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഇടതുപക്ഷം പ്രതീക്ഷിച്ച ലീഡ് പി.ജയരാജന് നേടാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ 18.80 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ വടകരയിൽ 4777 വോട്ടിന്റെ മുൻതൂക്കമാണ് കെ മുരളീധരനുള്ളത്. ഇദ്ദേഹത്തിന് 96000 വോട്ടും പി ജയരാജന് 91000 വോട്ടും ലഭിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി ബഹുദൂരം പിന്നിലാണ്. ആകെ 13590 വോട്ടാണ് ബിജെപിയുടെ ഇതുവരെയുള്ള നേട്ടം.