ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും വലിയ വെല്ലുവിളിയാണ് അഞ്ച് വർഷത്തെ ബിജെപി ഭരണമുണ്ടാക്കിയതെന്നും അതിനെ ചെറുത്ത് പരാജയപ്പെടുത്താൻ ഇടത് പക്ഷത്തിനേ സാധിക്കുകയുള്ളുയെന്നും പി ജയരാജൻ

വടകര: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി എന്ന നിലയ്ക്ക് വടകര മണ്ഡലം ഇത്തവണ എൽഡിഎഫ് തിരിച്ചു പിടിക്കുമെന്നത് തനിയക്ക് ഉറപ്പിച്ച് പറയാനാവുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. വലിയ ഭൂരിപക്ഷത്തോടെ വടകര മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും പി ജയരാജൻ പറഞ്ഞു. 

ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും വലിയ വെല്ലുവിളിയാണ് അഞ്ച് വർഷത്തെ ബിജെപി ഭരണമുണ്ടാക്കിയതെന്നും അതിനെ ചെറുത്ത് പരാജയപ്പെടുത്താൻ ഇടത് പക്ഷത്തിനേ സാധിക്കുകയുള്ളുയെന്നും പി ജയരാജൻ. ആർഎസ്എസിനേയും ബിജെപിയേയും അനുകരിക്കുകയാണ് കോൺഗ്രസ് പലപ്പോഴും ചെയ്യുന്നതെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

മുൻ എംഎൽഎ ആയിരുന്ന പി ജയരാജൻ ലോക്സഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്.