മുന്നണിയിലെ വിഷയമായി കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങല്‍ ഉയർന്നിട്ടില്ല. മുന്നണി ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം: കേരള കോൺഗ്രസിലേത് ആഭ്യന്തര പ്രശ്നങ്ങളെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കണം. മുന്നണിയിലെ വിഷയമായി കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങല്‍ ഉയർന്നിട്ടില്ല. കെ.എം. മാണിയുമായും പി ജെ ജോസഫുമായും ഫോണിൽ സംസാരിച്ചു. മുന്നണി ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്‍ഡിഎഫിലുമുണ്ട് യുഡിഎഫിന് വിളിക്കാന്‍ പോന്ന പാര്‍ട്ടികള്‍. അവിടെയും വലിയ തര്‍ക്കം നടക്കുകയാണ്. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേ ആരും കയറെടുക്കേണ്ടെന്നും നാണം കെട്ടും മുന്നണിയില്‍ തുടരണോ എന്ന കോടിയേരിയുടെ ചോദ്യത്തോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.