ശരീരമാകെ മറച്ചിരിക്കുന്നതിനാൽ ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാനാവില്ലെന്ന് ശ്രീമതി

കണ്ണൂര്‍: വോട്ടർ പട്ടികയിൽ ഫോട്ടോ നൽകി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കണ്ണൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. ശരീരമാകെ മറച്ചിരിക്കുന്നതിനാൽ ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാനാവില്ല. കള്ളവോട്ട് തടയാനാണ് എം വി ജയരാജൻ ഇതിനെതിരെ പ്രതികരിച്ചതെന്നും മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി പറഞ്ഞു. കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാകില്ലെന്നും ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞിരുന്നു. 

പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും പർദ്ദയിട്ടു വന്നവർ യുഡിഎഫിന് വേണ്ടി കള്ള വോട്ട് ചെയ്തെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും മുഖപടം മാറ്റാൻ അവർ തയ്യാറായില്ലെന്നും ജയരാജൻ ആരോപിച്ചു. പിലാത്താറയിൽ സിപിഎമ്മിന്‍റെ പ്രചരണവേദിയിൽ സംസാരിക്കുകയായിരുന്നു എം വി ജയരാജൻ. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.