തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. രാത്രി എട്ടു മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്രമോദി സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും. 

തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികള്‍ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. 

കോഴിക്കോടായിരുന്നു ആദ്യത്തെ പ്രചാരണ പരിപാടി. പ്രധാന മന്ത്രിയുടെ സന്ദർശത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം ഗതാഗത നിയന്ത്രണവുമുണ്ട്.