Asianet News MalayalamAsianet News Malayalam

ഇന്ത്യയുമായി സമാധാനം വേണം: പാകിസ്ഥാന്‍

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഷാന്‍ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനേസേഷന്‍ യോഗത്തില്‍ വച്ചാണ് സമാധാന ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. 

Pakistan says wants peace with India, conducts missile test
Author
Kerala, First Published May 23, 2019, 1:32 PM IST

ഇസ്ലാമാബാദ്: ഇന്ത്യയിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഭരണം തുടരും എന്ന സൂചന ലഭിച്ചതോടെ തുറന്ന സമാധാന ചര്‍ച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാന്‍. എന്നാല്‍ ഷാഹീന്‍ 2 എന്ന മിസൈല്‍ പരീക്ഷണ വിവരം പുറത്തുവിട്ടാണ് പാകിസ്ഥാന്‍ സമാധാന ചര്‍ച്ചയ്ക്കുള്ള അഗ്രഹം പ്രകടിപ്പിച്ചത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1500 മൈല്‍ ദൈര്‍ഘ്യം ലഭിക്കുന്ന മിസൈലാണ് ഷാഹീന്‍ 2. ബുധനാഴ്ച 

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഷാന്‍ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനേസേഷന്‍ യോഗത്തില്‍ വച്ചാണ് സമാധാന ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷെക്കിലാണ് ഈ കൂടികാഴ്ച നടന്നത്. 

നമ്മള്‍ ഒരിക്കലും ഇരുപക്ഷവും ചര്‍ച്ച നടത്തിയിട്ടില്ല. ഞങ്ങള്‍ നല്ല അയല്‍ക്കാരെപ്പോലെ ജീവിക്കണമെന്നാണ് ആഗ്രഹം. ഞങ്ങള്‍ക്കിടിയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും എന്നാണ് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി  കൂടികാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios