തനിക്ക് പ്രത്യേകമായിട്ടുള്ളതോ ജനങ്ങളിൽ നിന്ന് വ്യത്യസ്ഥമായിട്ടുള്ളതോ ആയ ഒന്നും ജീവിതത്തിലും പ്രവർത്തനത്തിലും ഉണ്ടായിട്ടില്ലെന്ന് എംബി രാജേഷ്
പാലക്കാട്: ജനങ്ങൾക്കിടയിലാണ് ജീവിച്ചതും പ്രവർത്തിച്ചതുമെന്നും എന്നും അവർക്കിടയിൽ ഒരാളായിരുന്നുവെന്നും പാലക്കാട് സിപിഎം സ്ഥാനാർത്ഥി എം ബി രാജേഷ്. തനിക്ക് പ്രത്യേകമായിട്ടുള്ളതോ ജനങ്ങളിൽ നിന്ന് വ്യത്യസ്ഥമായിട്ടുള്ളതോ ആയ ഒന്നും ജീവിതത്തിലും പ്രവർത്തനത്തിലും ഉണ്ടായിട്ടില്ലെന്ന് എംബി രാജേഷ്. നിലവിലെ രാഷ്ട്രീയ സാഹചര്യവും ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണെന്നും എംബി രാജേഷ് പറഞ്ഞു. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം ഉറപ്പാണെന്നും എംബി രാജേഷ്.
