Asianet News MalayalamAsianet News Malayalam

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തി

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തി. പാണക്കാട് എഎല്‍പി സ്കൂളിലെ 97ാം നമ്പര്‍ ബൂത്തിലാണ്  തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്.

panakkas  Hyderali Shihab Thangal voted malappuram
Author
Kerala, First Published Apr 23, 2019, 7:27 AM IST

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തി. പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളിലെ 97ാം നമ്പര്‍ ബൂത്തിലാണ്  തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. ഹൈദരലി ശിഹാബ്  തങ്ങളോടൊപ്പം, സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി , മകൻ ആഷിഖ് എന്നിവരും വോട്ട് രേഖപ്പെടുത്തി.

യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജിയിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പാണക്കാട്ടെ 97ാം നമ്പര്‍ ബൂത്തില്‍  ആദ്യവോട്ട് രേഖപ്പെടുത്തുന്നത് തങ്ങളാണ് അതിന് ശേഷം സ്ഥാനാര്‍ത്ഥി വോട്ട് രേഖപ്പെടുത്തുന്നതാണ് മുസ്ലിം ലീഗിന്‍റെ കീഴ്വഴക്കം. അത് ഇത്തവണയും മാറിയില്ല. അതിരാവിലെ എത്തി ക്യൂവില്‍ നിന്നാണ് തങ്ങളും കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios