പത്തനംതിട്ട: ഒരു മനുഷ്യായുസ്സിൽ ജാമ്യമെടുത്ത് തീരാത്തത്ര കേസുകൾ തന്‍റെ പേരിലുണ്ടെന്നും അവ ഒന്നിച്ച് തീർക്കാനുള്ള എന്തെങ്കിലും വഴി കണ്ടെത്തിയില്ലെങ്കിൽ ജയിലിൽ പോയിക്കിടക്കുക മാത്രമേ വഴിയുള്ളുവെന്നും കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് വിധി നിർണയത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണവിശേഷങ്ങളുമായിഏഷ്യാനെറ്റ് ന്യൂസിന്‍റെ യമണ്ടൻ വോട്ടുകഥയിൽ സംസാരിക്കുകയായിരുന്നു പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.

പ്രചാരണത്തിന് ശേഷം തന്‍റെ പേരിലുള്ള കേസുകൾ തീർപ്പാക്കാൻ തയ്യാറെടുക്കുകയാണ് സുരേന്ദ്രന്‍.ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും വലിയ രീതിയിൽ വിശ്രമിക്കാനായില്ല. പ്രവർത്തകർ നേരിട്ട പ്രയാസങ്ങൾ കണക്കിലെടുക്കുമ്പോൾ എന്‍റെ ആരോഗ്യ പ്രശ്നങ്ങൾ തന്‍റെ ബുദ്ധിമുട്ടുകൾ ഒന്നുമല്ല. ആശുപത്രിയിലായത് കൊണ്ട് ഈ മാസം ശബരിമലയിൽ പോകാനായില്ലെന്നും കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.