തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ തിരക്കഥ നടപ്പിലാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പഴകുളം മധു. ശശി തരൂരിനെതിരെയും യുഡിഎഫ് നേതാക്കള്‍ക്കെതിരെയും ബിജെപി കെട്ടിച്ചമച്ച കഥയാണ് പ്രചാരണത്തിലെ മെല്ലെപ്പോക്കിന്‍റെതെന്ന് പഴകുളം മധു ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് മാത്രമാണ് ബിജെപിക്ക് ആകെ ജയിക്കുമെന്ന് പ്രതീക്ഷയുള്ള മണ്ഡലം. ഇവിടെ യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം ശശി തരൂരിന് വേണ്ടി പ്രവര്‍ത്തിക്കുകയും, തരൂരിന്‍റെ വിജയം ഉറപ്പാവുകയും ചെയ്തപ്പോഴാണ് ബിജെപി കഥകള്‍ മെനയുന്നതെന്ന് പഴകുളം മധു വിമര്‍ശിച്ചു. തിരുവനന്തപുരത്തെ കോണ്‍ഗ്രസിനുള്ള ഒരു പ്രശ്നവുമില്ല. എല്ലാ മണ്ഡലത്തിലും യുഡിഎഫ് നേതാക്കള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.