Asianet News MalayalamAsianet News Malayalam

കെ സുരേന്ദ്രന്‍റെ പരാജയ കാരണം ബിജെപിക്കാരുടെ കാലുവാരലെന്ന് പിസി ജോര്‍ജ്

നേരത്തെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍ഡിഎയുമായി സഖ്യത്തിലായ പിസി ജോര്‍ജിന്‍റെ മണ്ഡലമായ പൂഞ്ഞാറില്‍ പോലും എന്‍ഡിഎയ്ക്ക് മുന്നിലെത്താന്‍ സാധിച്ചിരുന്നില്ല. പിസി ജോര്‍ജിന്‍റെ സഖ്യം ഗുണം ചെയ്തില്ലെന്ന്  കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിസി ജോര്‍ജിന്‍റെ പ്രതികരണം.

pc george react on k surendran lost in pathanamthitta
Author
Kerala, First Published May 24, 2019, 3:57 PM IST

പൂഞ്ഞാര്‍:  പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റെ പരാജയ കാരണം ബിജെപിക്കാരുടെ  കാലുവാരാലാണ് എന്ന് ആരോപിച്ച് പിസി ജോര്‍ജ്. കൂടെനടന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ തന്നെ ആന്‍റോ ആന്റണിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പി.സി ജോര്‍ജ് വെളിപ്പെടുത്തി. 

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. നേരത്തെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍ഡിഎയുമായി സഖ്യത്തിലായ പിസി ജോര്‍ജിന്‍റെ മണ്ഡലമായ പൂഞ്ഞാറില്‍ പോലും എന്‍ഡിഎയ്ക്ക് മുന്നിലെത്താന്‍ സാധിച്ചിരുന്നില്ല. പിസി ജോര്‍ജിന്‍റെ സഖ്യം ഗുണം ചെയ്തില്ലെന്ന്  കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിസി ജോര്‍ജിന്‍റെ പ്രതികരണം.

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്. ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ ആവശ്യപ്പെടുന്നത് ആന്‍റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്നാണ്. അയാളുടെ മകനും മകളും വിദേശത്തുനിന്ന് വരാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ വന്നുകഴിഞ്ഞാല്‍ ആന്‍റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ പറയുമെന്ന് പറഞ്ഞതായും പി.സി ജോര്‍ജ് പറഞ്ഞു. ഇത്തരത്തില്‍ സുരേന്ദ്രനൊപ്പമുള്ള 10 നേതാക്കളുടെ ഫോണ്‍വിളിയുടെ ശബ്ദരേഖ കൈവശമുണ്ടെന്നും അത് ഉടന്‍ പുറത്തുവിടുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios