ജനങ്ങളെ ബുദ്ധിമുട്ടിച്ച കാര്യത്തിൽ യുപിഎ സർക്കാരും ഒട്ടും പുറകിലായിരുന്നില്ല. അന്നും എല്ലാവരും അസംതൃപ്തരായിരുന്നു
കൊയിലാണ്ടി: രാജ്യത്തെ ജനങ്ങൾ അസംതൃപ്തരാണെന്നും മതനിരപേക്ഷ ശക്തി അധികാരത്തിലെത്തേണ്ടത് അനിവാര്യതയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ബുദ്ധിമുട്ടിച്ച കാര്യത്തിൽ യുപിഎ സർക്കാരും ഒട്ടും പുറകിലായിരുന്നില്ല. അന്നും എല്ലാവരും അസംതൃപ്തരായിരുന്നു. ആ അവസ്ഥയിൽ കൃഷിക്കാർക്കും സാധാരണക്കാർക്കും പാഴ് വാഗ്ദാനങ്ങൾ നൽകിയാണ് മോദി അധികാരത്തിലെത്തിയതെന്നും പിണറായി പറഞ്ഞു.
ബിജെപിയുടെ പ്രകടനപത്രികക്ക് മുൻകാലത്തെ അനുഭവം വച്ച് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നും പിണറായി പറഞ്ഞു. കൊയിലാണ്ടിയിലെ എൽഡിഎഫ് റാലിയിൽ സംസാരിക്കവെയാണ് പിണറായി എൻഡിഎ യുപിഎ സർക്കാരുകളെ വിമർശിച്ച് സംസാരിച്ചത്.
