കള്ളവോട്ട് കേസിൽ സിപിഎം എടുത്ത നിലപാടിന് വിരുദ്ധമാണ് ടിക്കാറാം മീണയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നത് ചട്ടപ്രകാരമാണെന്ന് പിണറായി
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ ഇടത് അനുകൂല തംരഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലം വരുമ്പോൾ 2004 ആവര്‍ത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പല മണ്ഡലങ്ങളിലും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു .
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏക പക്ഷീയ നിലപാട് എടുത്തെന്ന് സിപിഎം വിമര്‍ശനം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിക്കതിൽ വ്യത്യസ്ത അഭിപ്രായമാണ്. ടിക്കാറാം മീണ പ്രവര്‍ത്തിക്കുന്നത് ചട്ട പ്രകാരമാണെന്ന് പിണറായി വിജയൻ പറഞ്ഞു .
