ഈരാറ്റുപേട്ടയിലെ മുസ്ലിംകൾ തീവ്രവാദികളാണെന്നായിരുന്നു പി സി ജോർജിന്റെ വിവാദ ഫോൺ സംഭാഷണം
കോട്ടയം: വർഗീയ പരാമർശം നടത്തിയതിന് പി സി ജോർജിന്‍റെ പേരിൽ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടി പി കെ ഫിറോസ്. മതവിദ്വേഷം പരത്തിയതിന് ജോര്‍ജ്ജിന്‍റെ പേരിൽ കേസെടുക്കണമെന്നാണ് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. പി സി ജോർജിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്‍റെ ജാള്യതയാണെന്നും പികെ ഫിറോസ് ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പിസി ജോര്‍ജ്ജിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുകയാണ്. പൊലീസ് ലീഗ് പ്രവർത്തകരുടെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. കേരളത്തിലെ സാക്ഷി മഹാരാജാണ് പി സി ജോർജെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടി പി കെ ഫിറോസ് ആക്ഷേപിച്ചു. ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങൾ തീവ്രവാദികളാണെന്നായിരുന്നു പി സി ജോർജിന്റെ വിവാദ ഫോൺ സംഭാഷണം
