Asianet News MalayalamAsianet News Malayalam

വയനാട്ടിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റും ; ബിജെപി ദേശീയ നേതൃത്വവുമായി ആലോചിക്കുമെന്ന് തുഷാര്‍

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തുന്ന സാഹചര്യത്തിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റും. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തോട് ചര്‍ച്ച ചെയ്തെന്ന് തുഷാര്‍ വെള്ളാപ്പള്ളി.

plan to change wayanad nda candidate as rahul gandhi arrives
Author
Trivandrum, First Published Mar 31, 2019, 11:46 AM IST

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തിൽ നിലവിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാൻ എൻഡിഎ തീരുമാനം . ഇക്കാര്യം ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. 

രാഹുൽ മത്സരിക്കാനെത്തിയാൽ ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്‍റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് എൻഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. 

ഇന്ന് വൈകുന്നേരത്തിനകം തന്നെ വയനാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും തുഷാര്‍ വെള്ളാപ്പള്ളി പ്രതീക്ഷ പങ്കുവയ്ക്കുന്നു. 

Follow Us:
Download App:
  • android
  • ios