ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തനിക്ക്‌ ഒരു തീര്‍ത്ഥാടനം പോലെയായിരുന്നെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാംഗങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ അഭിപ്രായപ്രകടനം.

താന്‍ നിരവധി തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ കണ്ടിട്ടുണ്ട്‌. പക്ഷേ, ഇത്തവണത്തേത്ത്‌ പോലെയൊന്ന്‌ ഒരിക്കലും ഉണ്ടായിട്ടില്ല. ഇത്‌ തനിക്ക്‌ ഒരു തീര്‍ത്ഥാടനമായിരുന്നു. മോദി അഭിപ്രായപ്പെട്ടതായി കേന്ദ്രസഹമന്ത്രി നരേന്ദ്ര സിംഗ്‌ തോമര്‍ പറഞ്ഞു.

അഞ്ച്‌ വര്‍ഷത്തെ പ്രവര്‍ത്തനമികവിന്‌ നന്ദി രേഖപ്പെടുത്താനാണ്‌ മന്ത്രിസഭാംഗങ്ങളുടെ യോഗം മോദി വിളിച്ചുചേര്‍ത്തത്‌.