നരേന്ദ്രമോദിയുടെ പാഴ്‍വാഗ്ദാനങ്ങളുണ്ടാക്കിയ ജനരോഷം കാരണം ആര്‍എസ്എസുകാര്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നില്ല. സ്വയം സേവകര്‍ പ്രവര്‍ത്തിക്കാത്തത് മോദിയെ ആശങ്കാകുലനാക്കിയിട്ടുണ്ടെന്നും മായാവതി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. മോദി സര്‍ക്കാരിനെ ആര്‍എസ്എസും കയ്യൊഴിഞ്ഞതായി മായാവതി ആരോപിച്ചു. നരേന്ദ്രമോദിയുടെ പാഴ്‍വാഗ്ദാനങ്ങളുണ്ടാക്കിയ ജനരോഷം കാരണം ആര്‍എസ്എസുകാര്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നില്ല. സ്വയം സേവകര്‍ പ്രവര്‍ത്തിക്കാത്തത് മോദിയെ ആശങ്കാകുലനാക്കിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു. 

Scroll to load tweet…