Asianet News MalayalamAsianet News Malayalam

ആചാരസംരക്ഷണത്തിന് വേണ്ടി നില കൊള്ളും, സുപ്രീംകോടതിയിൽ തെളിയിക്കും: നരേന്ദ്രമോദി - LIVE

കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള എൻഡിഎ സ്ഥാനാർത്ഥികളെ വേദിയിൽ അണിനിരത്തിയാണ് മോദിയുടെ പ്രചാരണപരിപാടി. എൻഡിഎയിൽ ചേർന്ന പി സി ജോർജ് പങ്കെടുക്കുന്ന ആദ്യ പരിപാടി കൂടിയാണിത്. 

pm narendra modi in kerala speaks in kozhikode rally
Author
Kozhikode, First Published Apr 12, 2019, 7:43 PM IST

കോഴിക്കോട്: കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ 'വിജയ് സങ്കൽപ്' റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും. യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കി. - മോദി ആരോപിച്ചു.

'ശബരിമല' എന്ന വാക്ക് ഉന്നയിച്ചില്ലെങ്കിലും ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്ന് മോദി ആവർത്തിച്ചു. അതിന് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഭരണഘടന പ്രകാരം വിശ്വാസസംരക്ഷണത്തിന് നടപടിയുണ്ടാകുമെന്നുമാണ് മോദി പറഞ്ഞത്. ശബരിമലയുടെ പേരിലും അയ്യപ്പന്‍റെയും മറ്റ് ദൈവങ്ങളുടെയും പേരിലും വോട്ട് തേടിയാൽ കടുത്ത നടപടിയുണ്ടാവുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നതാണ്. 

രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ച അഴിമതിയാരോപണം കോഴിക്കോട്ടും മോദി ആവർത്തിച്ചു. ഇന്ത്യയിൽ 'തുഗ്ലക്ക് റോഡ് അഴിമതി' നടക്കുകയാണെന്ന് മോദി ആരോപിച്ചു. തുഗ്ലക്ക് റോഡിൽ താമസിക്കുന്ന ഉന്നത കോൺഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്‍ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് - മോദി പറഞ്ഞു. 

'എല്ലാ മലയാളികൾക്കും എന്‍റെ വിഷു ആശംസകൾ' എന്ന് പറഞ്ഞാണ് നരേന്ദ്രമോദി മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട്ടെ തളി മഹാക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ മോദി, ഇവിടത്തെ ജനങ്ങളുടെ ഊർജവും എടുത്തു പറയേണ്ടതാണെന്ന് വ്യക്തമാക്കി. 

എന്നാൽ പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് പ്രത്യാക്രമണവും പേരെടുത്ത് പറഞ്ഞത് ചട്ടലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ദേശസുരക്ഷ ഉറപ്പാക്കുമെന്ന് മാത്രമാണ് മോദി കോഴിക്കോട്ടെ റാലിയിൽ പറഞ്ഞത്. കോൺഗ്രസ് രാജ്യത്തെ സേനയെ ചോദ്യം ചെയ്യുകയാണെന്നും മോദി ആരോപിച്ചു. 

മോദിയുടെ പ്രസംഗം ഇങ്ങനെ:

# ബിജെപിയുടെ ദേശീയ കൗൺസിൽ യോഗം കോഴിക്കോട്ട് നടന്നപ്പോൾ ഇവിടത്തെ ജനങ്ങളുടെ ഊർജം ഞാൻ കണ്ടറിഞ്ഞതാണ്

# ബിജെപിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഞാനിവിടെ വന്നത്.

# വർഗീയ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ഇവിടെ ദശാബ്ദങ്ങളായി ഇവിടം ഭരിച്ച് നശിപ്പിച്ചു.

# ബിജെപിയുടേത് ബദൽ രാഷ്ട്രീയമാണ്

# എൽഡിഎഫും യുഡിഎഫും പേരിൽ മാത്രമേ വ്യത്യാസമുള്ളൂ. പ്രവൃത്തികൾ മാത്രമേ വ്യത്യാസമുള്ളൂ.

# ഇരു മുന്നണികളും ഈ സംസ്ഥാനത്തെ അഴിമതിയിൽ മുക്കി. 

# 2016-ൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങളാണ്. നിരവധി മന്ത്രിമാർ അഴിമതിയാരോപണങ്ങളിൽ പെട്ട് രാജി വച്ചു. അതുകൊണ്ടാണ് ഇവിടെ വ്യാവസായിക വികസനം വരാത്തത്.

# കോംട്രസ്റ്റ് തൊഴിലാളികൾ നീതിയ്ക്ക് വേണ്ടി കാത്തിരിക്കുന്നു, മാവൂർ ഗ്വാളിയോർ റയൺസിപ്പോഴും തുറക്കാതെ തുടരുന്നു. അത് ഇവിടത്തെ സർക്കാരുകളുടെ പിടിപ്പ് കേടാണ്.

# 'വിജയ് സങ്കൽപ്' റാലിയിലും രാഹുൽ ഗാന്ധിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

# ഇന്ത്യയിൽ 'തുഗ്ലക്ക് റോഡ് അഴിമതി' നടക്കുകയാണെന്ന് മോദി ആരോപിച്ചു

# തുഗ്ലക്ക് റോഡിൽ താമസിക്കുന്ന ഉന്നത കോൺഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്‍ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്.

# സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത്.

# കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് കപട ബുദ്ധിജീവികൾ മിണ്ടാത്തതെന്താണ്?

# ത്രിപുര ഓർക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകർന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി.

# സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇടത് പക്ഷത്തിന് ഇരട്ടത്താപ്പാണ്.

# മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടത് പക്ഷം തന്നെയാണ്.

# ഇവിടത്തെ കപട ബുദ്ധിജീവികൾ, ടുക്ഡേ ടുക്ഡേ ഗ്യാങുകൾ, കപട സന്നദ്ധ സംഘടനകൾ, നഗര മാവോയിസ്റ്റുകൾ ഒക്കെ ഉയർന്നു വരികയാണ്. 

# ഈ കേരളത്തെ ലബോറട്ടറിയായാണ് കാണുന്നത്. ഇവിടത്തെ ജനങ്ങളുടെ വികാരത്തെ അവഹേളിക്കുകയാണ്.

# ഇവർ സ്വയം വിളിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ വക്താക്കളെന്നാണ്, അത് ജനങ്ങൾക്ക് നിഷേധിക്കുന്നു.

# യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയാൽ അവർക്ക് തെറ്റി.

# ബിജെപി കേരളത്തോടൊപ്പമാണ്, ജനങ്ങളുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമൊപ്പമാണ്. 

# ചിലർ രാഷ്ട്രീയലാഭത്തിന് വേണ്ടി വിശ്വാസവും മുത്തലാഖ് പോലെയുള്ള അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നില്ല.

# രാജ്യത്തിന്‍റെ ആചാരങ്ങളും സാംസ്കാരിക പാരമ്പര്യവും കാത്തു സൂക്ഷിക്കപ്പെട്ടതാണ്. വിദേശശക്തികൾ അത് തകർക്കാൻ ശ്രമിച്ചു. എന്നിട്ടും നടന്നില്ല. 

# ഇപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കി. 

# നമ്മുടെ സംസ്കാരങ്ങളിലുള്ള കടന്നുകയറ്റം അനുവദിക്കില്ല. വിശ്വാസികൾക്ക് നേരെയുള്ള ലാത്തി പ്രയോഗം അംഗീകരിക്കില്ല.

# രാജ്യത്തെ ആചാരം സംരക്ഷിക്കാൻ ലാത്തിയടി കൊള്ളണോ?

# ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും.

# ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും

# സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവർ ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഓർക്കണം.

# എൻഡിഎ സർക്കാരിന്‍റേത് 'സബ് കാ സാഥ്, സബ് കാ വികാസ്' എന്ന് മുദ്രാവാക്യമാണ്. 

# ബിജെപിയുടേത് ദേശസുരക്ഷ ഉറപ്പാക്കാനുള്ള നയങ്ങളാണ്.

# കോൺഗ്രസ് രാജ്യത്തെ സേനയെ ചോദ്യം ചെയ്യുകയാണ്. 

# ഇവിടത്തെ പ്രതിപക്ഷനേതാക്കളാണ് ഇപ്പോൾ പാകിസ്ഥാനിൽ താരങ്ങൾ.

# ഇവിടെയുള്ളവർ രാജ്യത്തിനെതിരെ സംസാരിക്കുന്നത് ഇപ്പോൾ പാകിസ്ഥാനിൽ ഹിറ്റാണ്. 

# ഇവിടത്തെ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും ഭീകരവാദികൾക്ക് ഫ്രീ പാസ്സുകൾ നൽകിയിരിക്കുകയാണ്.

# ടൂറിസം മേഖലയ്ക്ക് മികച്ച പിന്തുണ നൽകും. അറൈവൽ ഓൺ വിസ, ഇ വിസ പോലുള്ള സൗകര്യങ്ങളും വലിയ മാറ്റമാണ്.

# പ്രവാസികൾക്ക് എൻഡിഎ സർക്കാർ മികച്ച സൗകര്യങ്ങൾ നൽകി.

# നാല് വർഷത്തിനിടെ ഇറാഖിൽ നിന്ന് നഴ്സുമാരെ സുരക്ഷിതരായി തിരിച്ചുകൊണ്ടു വന്നു. യെമനിലും ലിബിയയിലും കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിച്ചു. ഫാദർ ടോമിനെയും സുരക്ഷിതനായി തിരിച്ചെത്തിച്ചു. 

# അവർ തിരിച്ചെത്തിയപ്പോൾ കുടുംബാംഗങ്ങളുടെ മുഖത്ത് കണ്ട സന്തോഷം മറക്കാനാകില്ല.

# സൗദിയിലെയും ഖത്തറിലെയും ക്യാംപുകളിൽ ഞാൻ സന്ദർശനം നടത്തി, അവരോട് സംസാരിച്ചു. അവർക്കായി നിങ്ങളുടെ പ്രധാനമന്ത്രി നിരന്തരം ജോലി ചെയ്തെന്ന് പറഞ്ഞു.

# നിങ്ങൾ വോട്ട് ചെയ്ത എംപിമാരോട് എന്ത് ചെയ്തെന്ന് ചോദിക്കൂ, ഒന്നും ചെയ്തില്ലെന്ന് എനിക്കുറപ്പാണ്.

# ആദ്യവോട്ടർമാരോട് എനിക്ക് പറയാനുള്ളത്, എൻഡിഎയ്ക്ക് വോട്ട് ചെയ്യൂ. എൽഡിഎഫും യുഡിഎഫും നിങ്ങളെ നിരാശപ്പെടുത്തി. നിങ്ങളർഹിക്കുന്ന സദ്ഭരണം എൻഡിഎ നിങ്ങൾക്ക് നൽകും.

# എല്ലാ വോട്ടർമാർക്കും സന്തോഷകരമായ വിഷു, ഈസ്റ്റർ ആശംസകൾ. 

തത്സമയസംപ്രേഷണം കാണാം:

Updating ....

Follow Us:
Download App:
  • android
  • ios