Asianet News MalayalamAsianet News Malayalam

പോസ്റ്റൽ വോട്ട് ക്രമക്കേട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം വൈകും

പൊലീസുകാർക്ക് നൽകിയിട്ടുള്ള പോസ്റ്റൽ ബാലറ്റുകള്‍ പിൻവലിക്കമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയുള്ള ഹ‍ർജയിലെ ഉത്തരവ് അനുസരിച്ച് തുടർ നടപടി സ്വീകരിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം. 

police postal vote irregularity election commission decision based on High Court verdict
Author
Thiruvananthapuram, First Published May 16, 2019, 6:13 PM IST

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് കേസ് അന്വേഷിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് ഡിജിപി നൽകിയ റിപ്പോർട്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം വൈകും. പൊലീസുകാർക്ക് നൽകിയിട്ടുള്ള പോസ്റ്റൽ ബാലറ്റുകള്‍ പിൻവലിക്കമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയുള്ള ഹ‍ർജയിലെ ഉത്തരവ് അനുസരിച്ച് തുടർ നടപടി സ്വീകരിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം. 

കമ്മീഷന്‍റെ കൈവശമുള്ള വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറും. കൈവശമുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ തിങ്കഴാഴ്ച തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം നൽകും. പോസ്റ്റൽ വോട്ട് പിൻവലിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ട് ക്രമക്കേടിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ഇടക്കാല റിപ്പോർട്ട്.

Follow Us:
Download App:
  • android
  • ios