കൊച്ചി: പൊലീസിന്‍റെ പോസ്റ്റൽ ബാലറ്റ്  ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ.പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. കമ്മീഷന്‍റെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്.

പോലീസ് ബാലറ്റ് സംബന്ധിച്ച രേഖകൾ ലഭിക്കാൻ വോട്ടെണ്ണൽ കഴിയണം. രമേശ്‌ ചെന്നിത്തലയുടെ ഹർജി നിലനിൽക്കുന്നതല്ലെന്നും സർക്കാർ അറിയിച്ചു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.