സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും എഫ്ഐആർ എടുത്തിട്ടുള്ളതുമായ എല്ലാ കേസുകളെയും സംബന്ധിച്ചുമുള്ള വിവരങ്ങളാണ് മാധ്യമങ്ങൾ വഴി പ്രസിദ്ധപ്പെടുത്തേണ്ടത്. മുഖ്യധാര പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലുമായി മൂന്ന് വ്യത്യസ്ത ദിവസങ്ങളിൽ കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം.
തിരുവനന്തപുരം: പുതിയ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വലിയ വെല്ലുവിളിയായിരിക്കുകയാണ്. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന നിർദ്ദേശം വോട്ടുകുറയാൻ ഇടയാക്കും എന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക.
സ്ഥാനാർത്ഥികൾ തങ്ങൾക്കെതിരെയുള്ള കേസുകളെ സംബന്ധിച്ച വിവരം പ്രസിദ്ധപ്പെടുത്തണമെന്ന് കഴിഞ്ഞ സെപ്തംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. രാഷ്ട്രീയത്തിലെ ക്രിമിനൽവത്ക്കരണം തടയുക എന്ന ലക്ഷ്യത്തോടെയാണിത്. ഇത്തവണ മുതൽ ഇത് കർശനമായി നടപ്പിലാക്കാൻ കമ്മീഷൻ ഉത്തരവിട്ടു.
സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും എഫ്ഐആർ എടുത്തിട്ടുള്ളതുമായ എല്ലാ കേസുകളെയും സംബന്ധിച്ചുമുള്ള വിവരങ്ങളാണ് മാധ്യമങ്ങൾ വഴി പ്രസിദ്ധപ്പെടുത്തേണ്ടത്. മുഖ്യധാര പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലുമായി മൂന്ന് വ്യത്യസ്ത ദിവസങ്ങളിൽ കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം.
പരസ്യങ്ങളുടെ ക്ലിപ്പുകളും കമ്മീഷന് നൽകണം. രാഷ്ട്രീപാർട്ടികൾ, സ്ഥാനാർത്ഥികൾ ഈ നടപടി ക്രമം പാലിച്ചെന്ന് ഉറപ്പ് വരുത്തുകയും വിവരങ്ങൾ തങ്ങളുടെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും വേണം. ക്രിമിനൽ പശ്ചാത്തലം ഇല്ലെങ്കിൽ അക്കാര്യവും അറിയിക്കണം. വോട്ടെടുപ്പിന് നാൽപ്പത്തിയെട്ട് മണിക്കൂർ മുമ്പ് സ്ഥാനർത്ഥിയും പാർട്ടിയും ഇതെല്ലാം സമർപ്പിക്കണം.
കേസ് വിവരങ്ങൾ പരസ്യം ചെയ്യാനുപയോഗിച്ച തുക തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തണം. വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ കോടതിയലക്ഷ്യ നടപടിയുൾപ്പെടെ നോരിടേണ്ടി വരും. രാഷട്രീയ പാർട്ടികളുടെ അംഗീകാരം വരെ നഷ്ടപ്പെടുകയും ചെയ്യും. ഇതോടെ വോട്ടർമാർക്ക് ഇനി മുതൽ തങ്ങളുടെ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരത്തിനും വിദ്യാഭ്യാസ യോഗ്യതക്കുമൊപ്പം ക്രിമിനൽ പശ്ചാത്തലം കൂടി ഇനി അറിയാൻ കഴിയും.