Asianet News MalayalamAsianet News Malayalam

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പത്തനംതിട്ടയില്‍ ആര് വാഴും? മുന്നണികളെ ഞെട്ടിച്ച് സര്‍വെ

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ അത്ഭുതം കാട്ടുമെന്ന് വിശ്വാസം പ്രകടിപ്പിച്ച മണ്ഡലത്തില്‍ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ ബിജെപിക്ക് മൂന്നാം സ്ഥാനമാണ് സര്‍വെ നല്‍കുന്നത്

post poll kairali ces survey pathanamthitta
Author
Thiruvananthapuram, First Published May 20, 2019, 9:59 PM IST

തിരുവനന്തപുരം: ത്രികോണ പോരാട്ടമെന്ന് വിലയിരുത്തലുണ്ടായ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് നേരിയ വ്യത്യാസത്തില്‍ വിജയം പ്രവചിച്ച് കെെരളി ന്യൂസ്-സിഇഎസ് പോസ്റ്റ് പോള്‍ സര്‍വെ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ അത്ഭുതം കാട്ടുമെന്ന് വിശ്വാസം പ്രകടിപ്പിച്ച മണ്ഡലത്തില്‍ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ ബിജെപിക്ക് മൂന്നാം സ്ഥാനമാണ് സര്‍വെ നല്‍കുന്നത്.

വീണാ ജോര്‍ജിന് 34.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ആന്‍റോ ആന്‍റണി 34.3 ശതമാനം വോട്ട് നേടും. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യത്യാസം. കെ സുരേന്ദ്രന്‍ 29.2 ശതമാനം വോട്ട് നേടുമെന്നും സര്‍വെ പറയുന്നു. അതേസമയം, കൈരളി ടിവിയും സിഇഎസും ചേര്‍ന്ന് നടത്തിയ സര്‍വ്വെയില്‍ വടക്കന്‍ കേരളത്തില്‍ ഇടതു തരംഗമെന്നാണ് പ്രവചിക്കുന്നത്.  

വടക്കന്‍ കേരളത്തില്‍ ആകെയുള്ള ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ഇടതു പക്ഷം വിജയിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. എന്നാല്‍, മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ പ്രവചിക്കുന്നു. മധ്യ കേരളത്തില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് വിജയം ഉറപ്പുള്ളതെന്നാണ് സര്‍വ്വെ പറയുന്നത്.

തൃശൂരില്‍ രാജാജി അട്ടിമറി വിജയം നേടുമ്പോള്‍ ആലത്തൂര്‍ പി കെ ബിജു നിലനിര്‍ത്തും. എന്നാല്‍ ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് സര്‍വ്വെ മുന്‍തൂക്കം നല്‍കുന്നത്. അതേസമയം കൈരളി ടിവിക്ക് സര്‍വേയില്‍ ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം സര്‍വേ ഏജന്‍സിയായ സിഇഎസിനായിരിക്കുമെന്നും അവതാരകന്‍ വ്യക്തമാക്കുന്നുണ്ട്. 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു.

Follow Us:
Download App:
  • android
  • ios