Asianet News MalayalamAsianet News Malayalam

പോസ്റ്റല്‍ ബാലറ്റ് അട്ടിമറി: രമേശ് ചെന്നിത്തലയുടെ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത് . തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല . ക്രമക്കേട് കണ്ടെത്തിയാൽ ഫലം പ്രഖ്യാപിച്ച ശേഷം ഹർജി നൽകാം . 
 

postal ballot controversy election commission directs to dismiss chennithalas plea
Author
Kochi, First Published May 17, 2019, 12:59 PM IST

കൊച്ചി: പോസ്റ്റൽ ബാലറ്റ് അട്ടിമറിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. 

പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നതായി പൊലീസുകാരിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. ഐജിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ അവസാനിക്കും വരെ അതിൽ തടസമുണ്ടാകാൻ പാടില്ല. 

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ ഇടപെടാൻ ഹൈക്കോടതിക്ക്  അധികാരമില്ല. ക്രമക്കേട് കണ്ടെത്തിയാൽ ഫലം പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് ഹർജി നൽകാം. കുറ്റക്കാർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാമെന്നും കമ്മിഷൻ അറിയിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ സ്വതന്ത്രാന്വേഷണം വേണമെന്നും വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ തിരിച്ചുവിളിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios