Asianet News MalayalamAsianet News Malayalam

മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്സേ ദേശസ്നേഹിയായിരുന്നു, ആണ്, ആയിരിക്കും: പ്രഗ്യ സിങ് ഠാക്കൂർ

ഗോഡ്‌സേ ഹിന്ദു തീവ്രവാദി ആണെന്ന കമലഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിങിന്‍റെ പ്രസ്താവന.

pragyasingh takkur says godse was patriot
Author
Uttar Pradesh, First Published May 16, 2019, 2:58 PM IST

ദില്ലി: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക ഗോഡ്സേയെ പ്രകീർത്തിച്ച് പ്രഗ്യ സിംഗ് ഠാക്കൂർ. ഗോഡ്‌സേ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു പ്രഗ്യാസിങിന്‍റെ വാദം. ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന കമല്‍ ഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിങിന്‍റെ പ്രസ്താവന. ഗോഡ്സേയെ തീവ്രവാദിയെന്ന് വിളിക്കുന്നവർക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുമെന്നും ഗോഡ്‌സെ തീവ്രവാദിയാണെന്നു പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും പ്രഗ്യ സിംഗ് പറഞ്ഞു.

താൻ പറഞ്ഞത് സത്യമായ കാര്യമാണെന്നും ചരിത്രപരമായ വസ്തുതയാണെന്നും അതിൽ കളവില്ലെന്നും കമൽഹാസൻ തന്‍റെ പ്രസ്താവനയിൽ ഉറച്ചു നിന്നിരുന്നു. മെയ് 12-ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. 

എന്നാൽ, ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് കമൽഹാസൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് ബിജെപി നേതാക്കൾ വിമർശിച്ചത്. എന്നാൽ, താൻ പ്രസ്താവന ഇനിയും ആവർത്തിക്കുമെന്നും ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയതെന്നും കമൽഹാസൻ പറഞ്ഞു. സത്യം മാത്രമേ ജയിക്കൂവെന്നും അദ്ദേഹം രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

  

Follow Us:
Download App:
  • android
  • ios