രണ്ട് ലക്ഷം രൂപയും രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് പത്തനംതിട്ടയില്‍ പ്രവേശിക്കാൻ പാടില്ല.
കൊച്ചി: കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് മാര്‍ച്ച് 28ന് പ്രകാശ് ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്.
രണ്ട് ലക്ഷം രൂപയും രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് പത്തനംതിട്ടയില്‍ പ്രവേശിക്കാൻ പാടില്ല. തെരഞ്ഞെടുപ്പിന് ശേഷം എല്ലാ രണ്ടും നാലും ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം. സാക്ഷികളെ ഭീഷണിപ്പെടുത്താൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുമതിയോടെയോ കോടതി ഉത്തരവോടെയോ മാത്രമേ പത്തനംതിട്ടയിൽ പ്രവേശിക്കാനാകൂ. ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചു സന്നിധാനം പോലീസ് രെജിസ്റ്റർ ചെയ്ത കേസിൽ 16ാം പ്രതിയാണ് പ്രകാശ് ബാബു. കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന പ്രകാശ് ബാബു ജയിലിൽ കിടന്നാണ് നാമനിർദേശ പത്രിക നൽകിയത്.
