Asianet News MalayalamAsianet News Malayalam

വോട്ടിംഗ് മെഷീനിലെ തിരിമറി: ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി

ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടതിന്‍റെ ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിഷ്പിതമാണ്. 

Pranab Mukherjee Express is Concerned Over Reports Of Alleged EVM Tampering
Author
Delhi, First Published May 21, 2019, 4:38 PM IST

ദില്ലി: വോട്ടിംഗ് മെഷീനുകളിലെ തിരിമറിയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ആശങ്ക അറിയിച്ച് മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുക എന്നതിനര്‍ത്ഥം ജനവിധിയെ തന്നെ തിരുത്തുക എന്നതാണെന്ന് പ്രണബ് കുമാര്‍ മുഖര്‍ജിയുടേതായി പുറത്തു വന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവാദിത്തമാണ് വോട്ടിംഗ് മെഷീനുകളുടെ സംരക്ഷണം. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടതിന്‍റെ ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിഷ്പിതമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലയാണ് നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് എന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഒരുതരത്തിലുള്ള സംശയത്തിന് ഇടനല്‍കരുത്. 

ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ അവയുടെ പ്രവര്‍ത്തനം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ഉത്തരവാദിത്തം ആ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്.  ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന കമ്മീഷന്‍ ഇത് ഭംഗിയായി നടപ്പാക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പ്രണബ് മുഖര്‍ജിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 


ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

Follow Us:
Download App:
  • android
  • ios