കൊല്ലം: ഇടത് മുന്നണി ഏറെ പ്രതീക്ഷ വച്ച മണ്ഡലങ്ങളിലൊന്നായ കൊല്ലത്തും യുഡിഎഫ് മുന്നേറുകയാണ്. 13.85 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 20000 ലേറെ വോട്ടുകളുടെ മുന്നേറ്റമാണ് ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന് നേടിയിരിക്കുന്നത്. 

ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളായ പുനലൂരിലും ചടയമംഗലത്തും പ്രേമചന്ദ്രനാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന് 50192 വോട്ടുകള്‍ നേടാനായപ്പോള്‍ 72427 വോട്ടുകളാണ് ഇതുവരെ പ്രേമചന്ദ്രന് ലഭിച്ചിരിക്കുന്നത്.