മോദി ഇപ്പോള്‍ പ്രധാനമന്ത്രി അല്ല പ്രചാരമന്ത്രി ആണെന്നും സ്വന്തം പ്രചാരണത്തിന് വേണ്ടി 6000 കോടി രൂപയാണ് അദ്ദേഹം മുടക്കിയിരിക്കുന്നതെന്നും സിദ്ധു ആരോപിച്ചു.
ദില്ലി: മറ്റുള്ളവരുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അറിയപ്പെടുക പക്കോഡ-ഫഗോഡ പദ്ധതികളുടെ പേരിലായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ പരിഹാസം. യഥാര്‍ത്ഥപ്രശ്‌ങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
"രണ്ട് പദ്ധതികളുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയപ്പെടാന്‍ പോകുന്നത്. ഒന്ന് യുവാക്കള്‍ക്ക് വേണ്ടിയുള്ള പക്കോഡ പദ്ധതി. രണ്ട് ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കാനുള്ള ഫഗോഡ പദ്ധതി." സിദ്ധു പരിഹസിച്ചു. മോദി ഇപ്പോള്‍ പ്രധാനമന്ത്രി അല്ല പ്രചാരമന്ത്രി ആണെന്നും സ്വന്തം പ്രചാരണത്തിന് വേണ്ടി 6000 കോടി രൂപയാണ് അദ്ദേഹം മുടക്കിയിരിക്കുന്നതെന്നും സിദ്ധു ആരോപിച്ചു.
അധികാരത്തിലിരിക്കുന്നവര്‍ക്കാണ് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവുക. അവരാണ് തീരുമാനങ്ങളെടുക്കുന്നതും. പക്ഷേ, ഇവിടെ ഓരോ തവണ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുമ്പോഴും സര്‍ക്കാര്‍ ഓടിയൊളിക്കുകയാണെന്നും സിദ്ധു പറഞ്ഞു.
